കാർഷികമേഖലയിൽ ദീർഘവീക്ഷണത്തോടെ ഗവേഷണങ്ങൾക്ക് ഊന്നൽ നൽകണമെന്ന്​ മന്ത്രി

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തിൻെറ സാഹചര്യത്തിൽ കാർഷികമേഖലയിലെ പ്രതിസന്ധികൾ മനസ്സിലാക്കി ദീർഘവീക്ഷണത്തോടെ ഗവേഷണങ്ങൾക്ക് ഊന്നൽ നൽകണമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. വെള്ളായണി കാർഷിക കോളജിലെ ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഗവേഷണ വിജ്ഞാനവ്യാപന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. വിൻസൻെറ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൃഷി സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, കാർഷിക കോളജ് ഡീൻ ഡോ. എ. അനിൽകുമാർ, ആസൂത്രണ ബോർഡ് അംഗം ഡോ. ആർ. രാമകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.