പുതിയ പിന്നാക്കസംവരണപട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന്​

തിരുവനന്തപുരം: സാമൂഹിക സാമ്പത്തിക ജാതി തിരിച്ചുള്ള സർവേ ഉടനടി നടത്തി പുതിയ പിന്നാക്കസംവരണപട്ടിക പ്രസിദ്ധീകരിക്കണമെന്ന് എം.ഇ.എസ് സൻെററിൽ ചേർന്ന മുസ്ലിം പൊതുവേദിയുടെ കൂട്ടായ്മ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. പിന്നാക്കപട്ടികയിൽ മുസ്ലിംകളടക്കമുള്ള 73 വിഭാഗങ്ങളാണ് സർക്കാർ സർവിസിൽ മതിയായ പ്രാതിനിധ്യം ലഭിക്കാതെ കാത്തിരിക്കുന്നത്. യോഗത്തിൽ കെ.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രഫ. മീരാൻ മലുക്ക് മുഹമ്മദ്, എ. അബ്ദുൽ സലാം, എ.ഷരീഫുദ്ദീൻ, ടി.എ. അബ്ദുൽ വഹാബ് എം.എൽ.എ, കാസിം, നദീർ കടയറ, ഡോ.എസ്.എം. റഷീദ്, എസ്.അബ്ദുൽ മജീദ്, എസ്. കമാലുദ്ദീൻ, യു. മുഹമ്മദ് ജമീൽ, എസ്.മുർഷിദ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.