അൽആരിഫ്​ ആശുപത്രിക്ക്​ അംഗീകാരം

തിരുവനന്തപുരം: അമ്പലത്തറ അല്‍ ആരിഫ് ഹോസ്പിറ്റലിന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍.എ.ബി.എച്ചിൻെറ പൂർ ണ അംഗീകാരം ലഭിച്ചതായി അധികൃതർ അറിയിച്ചു. ഓര്‍ത്തോപീഡിയക്-ട്രോമ കെയര്‍ ചികിത്സരംഗത്ത് മികച്ച ആശുപത്രികളിലൊന്നായ അൽ ആരിഫിൽ പൂർണസജ്ജമായ അത്യാഹിത വിഭാഗത്തോടൊപ്പം അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ ഓപറേഷന്‍ തിയറ്ററുകള്‍, ഐ.സി.യു, സി.ടി, എം.ആര്‍.ഐ, ലാബ് സൗകര്യങ്ങള്‍ തുടങ്ങിയവയുമുണ്ട്. മനാറുൽ ഹുദ ട്രസ്റ്റിൻെറ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.