മഴയും കാറ്റും; ഡി.പി.ഐയിലും പട്ടത്തും നാശനഷ്​ടം

തിരുവനന്തപുരം: വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഡി.പി.ഐയിലും പട്ടത്തും നാശനഷ്ടമുണ്ടായി. രണ്ടിടങ്ങളിലും മരങ്ങള്‍ വീണാണ് നാശം. ഡി.പി.ഐ ജങ്ഷനില്‍ കൂറ്റന്‍ തണല്‍മരം റോഡിലേക്ക് വീണ് ഗതാഗതതടസ്സമുണ്ടായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്. പട്ടം എല്‍.ഐ.സിക്ക് സമീപം പരമേശ്വരന്‍ നായരുടെ വീടിൻെറ കുറച്ചുഭാഗം മരംവീണ് തകര്‍ന്നു. എല്‍.ഐ.സി ഓഫിസ് കോമ്പൗണ്ടിന് പിറകില്‍ നിന്ന തേക്കുമരം നിലംപൊത്തി വാഹനങ്ങള്‍ തകര്‍ന്നു. മൂന്ന് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്നത്. എല്‍.ഐ.സിയില്‍ മരങ്ങള്‍ വീണ് ഇലക്ട്രിക് ലൈനുകള്‍ക്ക് കേടുപാടുണ്ടായി. അസി. സ്റ്റേഷന്‍ ഓഫിസര്‍മാരായ തുളസീധരന്‍, സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.