പത്ത് കിലോ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡും തിരുവനന്തപുരം എക്‌സൈസ് ഐ.ബി ടീമും നടത്തിയ സംയുക്ത പരിശോധനയിൽ കോവള ത്തുനിന്ന് 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയായ തെക്കുപാറ സത്യനാണ് തമിഴ്നാട്ടിൽനിന്ന് മോട്ടോർ സൈക്കിളിൽ കഞ്ചാവുമായി വരുമ്പോൾ അറസ്റ്റിലായത്. കിലോക്ക് 2,500 രൂപ നിരക്കിൽ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തുണി എന്ന പട്ടണത്തിൽനിന്ന് തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് സംഭരിച്ചുെവച്ച ശേഷം കുറച്ചുവീതം കേരളത്തിൽ എത്തിക്കുകയായിരുന്നു ഇയാളുടെ പതിവ്. 10 കിലോ കഞ്ചാവ് കേരളത്തിൽ ചില്ലറ വിൽപന നടത്തുമ്പോൾ ഇയാൾക്ക് 10 ലക്ഷം രൂപ ലഭിക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര മേഖലകളിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതായി ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കാൻ എക്‌സൈസ് കമീഷണർ നിർദേശം നൽകിയിരുന്നു. സ്‌ക്വാഡ് സി.ഐ വിനോദ് കുമാറിൻെറ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സി.പി. പ്രവീൺ, പ്രിവൻറിവ് ഓഫിസർമാരായ സജിത്, മോൻസി, അനിൽകുമാർ, സി.ഇ.ഒ പ്രകാശ്, ബിനു, ജിതീഷ്, ഡബ്ല്യു.സി.ഇ.ഒ അഞ്ജന, ഐ.ബി ഇൻസ്‌പെക്ടർ മോഹൻകുമാർ, പ്രിവൻറിവ് ഓഫിസർമാരായ സജി, ഷാജു, സുധീഷ് കൃഷ്ണ, ഷാജി, ഡ്രൈവർ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തുന്ന സ്‌പോട്ട് ചെക്ക് സർവേ 2019ൻെറ പരിശീലന പരിപാടി ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ തൈക്കാട് സർക്കാർ െഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു. െതരഞ്ഞെടുത്ത ആറ് കോർപറേഷനുകളിലും 28 മുനിസിപ്പാലിറ്റികളിലും സ്‌പോട്ട് ചെക്ക് സർവേ നടത്തിവരുന്നു. നഗരപ്രദേശങ്ങളിലെ യഥാർഥ ജനന-മരണ നിരക്കുകൾ കണ്ടുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്‌പോട്ട് ചെക്ക് സർവേ നടത്തുന്നത്. നഗരസഭകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രഫഷനൽ സ്ഥാപനങ്ങൾ, ആതുര സേവന കേന്ദ്രങ്ങൾ എന്നിവയുടെ വർഷം തോറുമുള്ള പുതുക്കിയ കണക്കുകളും ശേഖരിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ ജനറൽ വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡയറക്ടർ ജനറൽ പി.വി. ബാബു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.