സീനിയർ വിഭാഗം എയർവിങ്​ എൻ.സി.സിയിൽ ചേരാൻ ഇന്ന്​ അവസരം

തിരുവനന്തപുരം: ജില്ലയിലെ കോളജുകളിലോ ഹയർ സെക്കൻഡറി സ്കൂളിലോ പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികളിൽനിന്നും സീ നിയർ വിഭാഗം എയർവിങ് എൻ.സി.സിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കുള്ള െതരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ നാലാഞ്ചിറ മാർ ഇവാനിയസ് കോളജിൽ നടത്തും. ഒന്നാംവർഷ ഡിഗ്രി വിദ്യാർഥികൾക്ക് ഇതിൽചേരാം. ഇവരുടെ അഭാവത്തിൽ എയർവിങ് എൻ.സി.സിയുടെ എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്ലസ് വൺ വിദ്യാർഥികളെ പരിഗണിക്കും. താൽപര്യമുള്ള വിദ്യാർഥി-വിദ്യാർഥിനികൾ രാവിലെ ഒമ്പതിന് മുമ്പ് മാർ ഇവാനിയസ് കോളജ് കാമ്പസിൽ എത്തിച്ചേരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.