പഞ്ചായത്ത് ഒാഫിസ് മാര്‍ച്ചും ധര്‍ണയും

ആറ്റിങ്ങല്‍: എ.ഐ.വൈ.എഫ് കിഴുവിലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഐ.എസ്.ഒ അംഗീകാരം ലഭിച്ചി ട്ടും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതിലും തെരുവുവിളക്കുകള്‍ കത്തിക്കാത്തതിലും ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് കാണുന്നെതന്ന് ആരോപിച്ചായിരുന്നു സമരം. മുടപുരം ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം പഞ്ചായത്ത് ഒാഫിസിനുമുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം എ.ഐ.ടി.യു.സി ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി കോരാണി വിജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. അന്‍വര്‍ഷ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപന്‍ വലിയഏല, എ.ഐ.വൈ.എഫ് ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി അനസ്, പ്രസിഡൻറ് മനു, എ.ഐ.വൈ.എഫ് നേതാക്കളായ മുഹമ്മദ് ഷാജു, ജ്യോതികുമാര്‍, നിസാം, അജയന്‍, സുധി, ജോസ്, അല്‍ ആരിഫ്, റെജി, അച്ചുലാല്‍, ജയേഷ്, രാജേഷ്, മനു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.