കോവളം: അടുക്കളയിൽനിന്ന് തീപടർന്ന് വിഴിഞ്ഞത്ത് വീട് പൂർണമായി കത്തിനശിച്ചു. വിഴിഞ്ഞം ഹാർബർ ചെറുമണൽക്കുഴി വീട് ടിൽ സെയ്ദ് മുഹമ്മദിൻെറയും റുക്കിയാബീവിയുടെയും ഷീറ്റ് മേഞ്ഞ വീടാണ് ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ കത്തിയമർന്നത്. തീ പടരുന്നത് കണ്ട നാട്ടുകാരിൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും വീട് പൂർണമായി കത്തിയമർന്നിരുന്നു. തീയണച്ച ഉദ്യോഗസ്ഥർ വീട്ടിലുണ്ടായിരുന്ന ചോർന്ന ഗ്യാസ് സിലിണ്ടർ അടച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീ പിടിച്ച സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും തീവിഴുങ്ങി. പത്തിലും ആറിലും, രണ്ടിലും പഠിക്കുന്ന മൂന്ന് മക്കളും സ്കൂളിൽ കൊണ്ടുപോയ പഠനോപകരണങ്ങൾ ഒഴിച്ച് എല്ലാം നശിച്ചതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. റേഷൻ കാർഡുൾപ്പെടെയുള്ള എല്ലാ രേഖകളും അഗ്നിക്കിരയായി. നേരത്തെ വാടക വീട്ടിലായിരുന്ന ഇവർ രണ്ട് വർഷം മുമ്പ് പണിതവീടാണ് ഇന്നലെ കത്തിയമർന്നത്. ഫോട്ടോ - തീപിടിച്ച് നശിച്ച വീട്ടിൽ ഫയർഫോഴ്സ് തീകെടുത്തുന്നു IMG-20190820-WA0030.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.