തിരുവനന്തപുരം: പട്ടം മിൽമ ഒാഫിസിന് സമീപം പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനായി ജലവിതരണം നിർത്തിവെക്കുന്നതിന ാൽ ബുധനാഴ്ച രാത്രി 10 മുതൽ വ്യാഴാഴ്ച രാവിലെ 10 വരെ കവടിയാർ, കുറവൻകോണം, മരപ്പാലം, പട്ടം, മെഡിക്കൽ കോളജ്, കുമാരപുരം, ചാലക്കുഴി, പ്ലാമൂട്, കേശവദാസപുരം, മുറിഞ്ഞപാലം, നന്ദൻകോട്, ദേവസ്വം േബാർഡ് ജങ്ഷൻ എന്നീ പ്രദേശങ്ങളിൽ . പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അേതാറിട്ടി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പരാതി അദാലത്ത് മാറ്റിവെച്ചു തിരുവനന്തപുരം: ജില്ല പഞ്ചായത്ത് മണമ്പൂർ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ 27ന് വർക്കല സിവിൽ സ്റ്റേഷനിൽ നടത്താൻ നിശ്ചയിച്ചിരുന്ന കലക്ടറുടെ പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.