സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

കഴക്കൂട്ടം: പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. വെട്ടുകാട് പുതുവൽവീട്ട ിൽ ശരൺ പ്രേമചന്ദ്രൻ (19) ആണ് കഴക്കൂട്ടം പൊലീസിൻെറ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദേശത്ത് കടക്കാൻ ശ്രമിക്കവെ തിരുവനന്തപുരം വിമാനത്താവളത്തിൽ െവച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴക്കൂട്ടം സർക്കിൾ ജെ.എസ്. പ്രവീണിൻെറ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.