കാർഷിക ക്ലബ്​ രൂപവത്​കരിച്ചു

കോവളം: കർഷക ദിനമായ ചിങ്ങം ഒന്നിന് നെല്ലിവിള ഗവ. എൽ.പി സ്കൂളിൽ കുട്ടികൾക്കായി കാർഷിക ക്ലബ് രൂപവത്കരിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ വിമല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വവ്വാമൂല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നീർത്തടാകം' ഡയറക്ടർ കിരണിൻെറയും ചെയർമാനും മുട്ടയ്ക്കാട് വാർഡ് മെംബറുമായ ആർ.എസ്. ശ്രീകുമാർ, പി.ടി.എ പ്രസിഡൻറും നീർത്തടാകം സെക്രട്ടറിയുമായ ടി. അജു എന്നിവരുടെ മേൽനോട്ടത്തിലാണ് ക്ലബ് രൂപവത്കരിച്ചത്. പി.ടി.എ പ്രസിഡൻറ് റ്റി. അജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ഉഷാകുമാരി, കൃഷി ഫീൽഡ് ഓഫിസർമാരായ ബിനാംബിക, ലിജി, ബി.ആർ.സി കോഓഡിനേറ്റർ വൽസല, റിസോഴ്സ് പേഴ്സൻ ബീന, പി.ടി.എ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. കാപ്ഷൻ നെല്ലിവിള ഗവ. എൽ.പി സ്കൂൾ കുട്ടികൾ പച്ചക്കറിത്തൈ നടുന്നു Photo: IMG-20190820-WA0021
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.