പൂജപ്പുര പഞ്ചകര്‍മ ആശുപത്രിയിൽ രോഗികള്‍ നരകയാതനയില്‍ ലിഫ്റ്റി​െൻറ പ്രവര്‍ത്തനം നിലച്ചിട്ട് ഒരാഴ്ച

പൂജപ്പുര പഞ്ചകര്‍മ ആശുപത്രിയിൽ രോഗികള്‍ നരകയാതനയില്‍ ലിഫ്റ്റിൻെറ പ്രവര്‍ത്തനം നിലച്ചിട്ട് ഒരാഴ്ച നേമം: പൂജ പ്പുരയിലെ ഗവ. പഞ്ചകര്‍മ ആശുപത്രിയില്‍ കിടത്തിച്ചികിത്സക്ക് വിധേയമായിരിക്കുന്ന വയോധികര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ നരകയാതനയില്‍. ആശുപത്രിയിലെ പേവാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. മാര്‍ച്ചില്‍ മന്ത്രി കെ.കെ. ഷൈലജയാണ് പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം നിര്‍വഹിച്ചത്. രോഗികളെ കിടത്തുന്നതിന് 38 മുറികളും ചികിത്സക്കായി ആറ് മുറികളുമാണ് ഇവിടെയുള്ളത്. മൂന്ന് നിലകളുള്ള പേവാര്‍ഡിൻെറ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരുമാസമേ ആയുള്ളൂ. ലിഫ്റ്റ് സ്ഥാപിച്ചിട്ടും ഒരുമാസമായി. കഴിഞ്ഞ ഒരാഴ്ചയായി ലിഫ്റ്റി‍ൻെറ പ്രവര്‍ത്തനം നിലച്ചിരിക്കുന്നതിനാല്‍ കോണിപ്പടികള്‍ ഇറങ്ങിയാണ് രോഗികള്‍ താഴത്തെ നിലയിലെത്തുന്നത്. എറണാകുളത്തെ ഒരു കമ്പനി സ്ഥാപിച്ചതാണ് ലിഫ്റ്റ്. ദിവസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചശേഷം ലിഫ്റ്റ് നിലച്ചു. ആവശ്യത്തിന് വൻെറിലേഷനോ ഫാന്‍സൗകര്യമോ എമര്‍ജന്‍സി സംവിധാനമോ ഇല്ലാത്ത ലിഫ്റ്റില്‍ ദിവസങ്ങള്‍ക്കുമുമ്പ് ഒരു രോഗി കുടുങ്ങി. അവശനിലയിലായ ഇയാള്‍ ഒടുവില്‍ ഒരുവിധം പുറത്തിറങ്ങുകയായിരുന്നു. നിലകൾക്കിടയിൽ ലിഫ്റ്റ് നിന്നുപോയ സംഭവങ്ങള്‍ നിരവധിയാണ്. ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്ന വേളയിലും രോഗികള്‍ ഭീതിയോടെയാണ് ഇതില്‍ കയറിയിരുന്നത്. കെ.എച്ച്.ആര്‍.ഡബ്ല്യു.എസിൻെറ നിയന്ത്രണത്തിലുള്ളതാണ് പേ വാര്‍ഡ്. ലിഫ്റ്റ് ഇല്ലാത്തതിനാല്‍ പ്രതിഷേധവുമായി രോഗികള്‍ എത്തിയതോടെ ഉടന്‍തന്നെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അധികാരികള്‍ ഉറപ്പുനല്‍കി. രോഗികളില്‍ മിക്കവരും 60 വയസ്സ് പിന്നിട്ടവരും ശാരീരികമായ അവശതകള്‍ ഉള്ളവരുമാണ്. ജൂണില്‍ കുടിവെള്ളം പൂര്‍ണമായി മുടങ്ങിയതിനെതിരേ ഇവിടെ രോഗികള്‍ പ്രതിഷേധം നടത്തിയത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.