തിരുവനന്തപുരം: മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ഭിന്നശേഷിക്കാർക്കായി വ്യാഴാഴ്ച രാവിലെ 10ന് കരിയർ സെമിനാർ സം ഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 18നും 35നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാർക്കുള്ള എംപ്ലോയ്മൻെറ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ കാർഡ് സഹിതം എത്തണം. വൈദ്യുതി മുടങ്ങും തിരുവനന്തപുരം: കരമന ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാപ്പനംകോട് പ്രദേശത്ത് ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആയൂർക്കോണം, വിന്നേഴ്‌സ് പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.