വിഴിഞ്ഞം: പുതിയതുറ, പുല്ലുവിള, കാഞ്ഞിരംകുളം പ്രദേശങ്ങളിൽ പതിവായി മോഷണം നടത്തിവന്ന യുവാവിനെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കരടി ബിനു എന്ന് വിളിപ്പേരുള്ള പുതിയതുറ സ്വദേശി ബിനുവാണ് പിടിയിലായത്. പുതിയതുറ കളപ്പുര വീട്ടിൽ ഷേർളിയുടെ വീടിൻെറ മേൽക്കൂര പൊളിച്ചിറങ്ങി മകളുടെ മാല പിടിച്ചുപറിക്കുന്നതിനിടയിൽ വീട്ടുകാരുടെ നിലവിളികേട്ട് അയൽക്കാർ എത്തിയതോടെ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയുടെ സ്ഥിരതാവളം മനസ്സിലാക്കിയ കാഞ്ഞിരംകുളം പൊലീസ് ആളൊഴിഞ്ഞ വീടിൻെറ ടെറസിൽ നിന്നും പിടികൂടുകയായിരുന്നു. കാഞ്ഞിരംകുളം സി.ഐ ചന്ദ്രദാസ്, സബ് ഇൻസ്‌പെക്ടർ ബിനു ആൻറണി, എസ്. സി.പി.ഒ. വിൽസ്, സി.പി.ഒ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഫോട്ടോ : IMG-20190820-WA0103.jpg പൊലീസ് കസ്റ്റഡിയിലെടുത്ത ബിനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.