തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസമായി വിദേശത്തുനിന്നും കേന്ദ്രസർക്കാറിൽ നിന്നുമുൾപ്പെടെ ലഭിച്ച സാമ്പത്തികസ ഹായങ്ങളും അതിൻെറ വിനിയോഗവും സംബന്ധിച്ച് കേരളം ധവളപത്രം പുറത്തിറക്കണമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ്സിങ് ചൗഹാൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. രാഷ്ട്രീയം കളിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രഫണ്ടുകൾ കൃത്യമായി വിനിയോഗിക്കുന്ന സംസ്ഥാന സർക്കാർ അതുസംബന്ധിച്ച കണക്കുകൾ സമർപ്പിക്കുന്നില്ല. പണം വകമാറ്റി ചെലവഴിക്കുകയാണ്. ഇന്ത്യൻ ജനതക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണ് രണ്ടാം മോദി സർക്കാർ ചെയ്തുവരുന്നത്. മുസ്ലിം സഹോദരിമാർക്ക് നീതിലഭിക്കാനാണ് മുത്തലാഖ് ഇല്ലാതാക്കിയത്. ഒരു രാജ്യത്ത് രണ്ട് നിയമവും സംവിധാനവും ഒരിക്കലും അംഗീകരിക്കാനാകില്ല. അതാണ് 370 ഇല്ലാതാക്കി മോദി സർക്കാർ ചെയ്തത്. ഇൗ വിഷയത്തിൽ കോൺഗ്രസിലും ആശയഭിന്നതയാണുള്ളത്. മുങ്ങുന്ന കപ്പലിനെ രക്ഷിക്കേണ്ട കപ്പിത്താൻ തന്നെ മുങ്ങിയ അവസ്ഥയിലാണ് കോൺഗ്രസെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിലും ബി.ജെ.പി അധികാരത്തിൽവരും. ബി.ജെ.പിയുടെ അംഗത്വ കാമ്പയിൻ ഇൗമാസം 20 വരെ ദീർഘിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.