തിരുവനന്തപുരം: ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസ, ഗവേഷണ, വ്യവസായമേഖലകളില്‍ സാധ്യതകള്‍ വാഗ്ദാനം ചെയ്യ ുന്ന സ്പേസ് പാര്‍ക്ക് പദ്ധതി നടപ്പാക്കാനുള്ള ധാരണപത്രത്തില്‍ സംസ്ഥാനസര്‍ക്കാറും ഐ.എസ്.ആർ.ഒയുടെ മാതൃകേന്ദ്രമായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും (വി.എസ്.എസ്.സി) ഒപ്പുെവച്ചു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയൻെറ സാന്നിധ്യത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐ.ടി സെക്രട്ടറി എം. ശിവശങ്കറും വി.എസ്.എസ്.സി ഡയറക്ടര്‍ സോമനാഥുമാണ് ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാറും വി.എസ്.എസ്.സിയും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അന്താരാഷ്ട്രതലത്തില്‍വരെ നേട്ടം ലഭ്യമാക്കുന്ന പദ്ധതിയാകും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ടോംജോസ്, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തന്‍, ഐ.ടി മിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര, ഐ.ഐ.എസ്.യു ഡയറക്ടര്‍ ഡോ. ഡി. സാംദയാല്‍ ദേവ്, എൽ.പി.എ.സി ഡയറക്ടര്‍ ഡോ. നാരായണന്‍, സ്പേസ് പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ സന്തോഷ് കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ നോളജ് സിറ്റിയില്‍ സ്ഥാപിക്കുന്ന സ്പേസ് പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകള്‍, നൈപുണ്യപരിശീലനസംവിധാനം, സ്പേസ് ടെക്നോളജി ആപ്ലിക്കേഷന്‍ ഡെവലപ്മൻെറ് ഇക്കോ സിസ്റ്റം, ഉൽപാദന യൂനിറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളാണ് സ്പേസ് പാര്‍ക്കിനുള്ളത്. സ്പേസ് ടെക്നോളജി ആപ്ലിക്കേഷന്‍ ഡെവലപ്മൻെറ് ഇക്കോ സിസ്റ്റം (സ്റ്റെയ്ഡ്), നാനോ സ്പേസ് പാര്‍ക്ക് എന്നിവ. ബഹിരാകാശ ശാസ്ത്രവും വ്യവസായവും കൈകാര്യം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സി.എന്‍.ഇ.എസുമായും ആഗോള വിമാനക്കമ്പനിയായ എയര്‍ബസുമായും സ്റ്റെയ്ഡ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഫോട്ടോ ക്യാപ്‌ഷൻ: Space Park_MoU.jpg സംസ്ഥാനസർക്കാറും വി.എസ്.എസ്.സിയും ചേർന്ന് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന സ്പേസ് പാർക്കിൻെറ ധാരണപത്രം ഒപ്പുെവച്ചശേഷം സംസ്ഥാന ഇലക്ട്രോണിക്സ്-ഐ.ടി സെക്രട്ടറി എം. ശിവശങ്കറും വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥും മുഖ്യമന്ത്രി പിണറായി വിജയൻെറ സാന്നിധ്യത്തിൽ കൈമാറുന്നു. ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തൻ തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.