തിരുവനന്തപുരം: നഗരസഭയുടെ രണ്ടാമത്തെ ൈഡ്രവേസ്റ്റ് കലക്ഷൻ ഹബ്ബ് യൂനിവേഴ്സിറ്റി കോളജിന് സമീപം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പഴയ തുണി, കണ്ണാടിക്കുപ്പിച്ചില്ല്, പ്ലാസ്റ്റിക്, ലോഹങ്ങൾ, പഴയ ചെരിപ്പ്, പേപ്പർ മാലിന്യം എന്നിവ വേർതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള പ്രത്യേക അറകൾ ഇവിടെയുണ്ട്. ശാസ്തമംഗലത്ത് സ്ഥാപിച്ച നഗരത്തിലെ ആദ്യത്തെ ൈഡ്രവേസ്റ്റ് കലക്ഷൻ ഹബ്ബിൻെറ വിജയത്തെ തുടർന്നാണ് സംവിധാനം നഗരത്തിൻെറ വിവിധഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് നഗരസഭയെ േപ്രരിപ്പിച്ചത്. പ്രധാനമായും യാത്രക്കാർക്ക് മാലിന്യം വഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിൽ അവ വേർതിരിച്ച് നിക്ഷേപിക്കുന്നതിനാണ് ശേഖരണസംവിധാനം ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൻെറ പരിപാലനത്തിനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഹബ്ബിൽ മാലിന്യം നിക്ഷേപിക്കുന്ന സെൽഫി എടുത്ത് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ അപ്ലോഡ് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നഗരസഭ ഒരുക്കിയിട്ടുണ്ട്. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർ അയിഷ ബെക്കർ സ്വാഗതം പറഞ്ഞു. കൗൺസിലർ ഐ.പി. ബിനു, ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്കുമാർ, പ്രകാശ്, ഉണ്ണി, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.