തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് ബീമാപള്ളി ജവഹർ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂറും ൈട്രസനേ റിയം മീറ്റ് സമസ്ത ഉലമ അനുസ്മരണവും സംഘടിപ്പിച്ചു. കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് മുനീർ മഹ്ളരി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മുസ്ലിയാർ യോഗം ഉദ്ഘാടനം ചെയ്തു. യാസീൻ മുസ്ലിയാർ സ്വാഗതം പറഞ്ഞു. പി.എം. മാഹീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. എം.കെ. അഷ്റഫ് മുസ്ലിയാർ ൈട്രസനേറിയം വിഷയാവതരണം നടത്തി. അബ്ദുൽ റസാഖ് മന്നാനി പ്രാർഥനക്ക് നേതൃത്വം നൽകി. എം. ഇഖ്ബാൽ, അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഷഫീർഖാൻ മുസ്ലിയാർ, നസറുദ്ദീൻ മുസ്ലിയാർ, നാസർ മുസ്ലിയാർ, പി.എം. അബ്ദുറസാഖ് മുസ്ലിയാർ, എ.ആർ. അമീർഖാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.