ചന്ദ്രനിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

പേരൂര്‍ക്കട: ചന്ദ്രനിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടാത്തതില്‍ വിഷമമുണ്ടെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വട്ടിയൂർക്കാവ് പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ ചന്ദ്രനിലേക്ക് പൊയ്ക്കൊള്ളണമെന്ന ബി.ജെ.പി വക്താവിൻെറ പ്രസ്താവനക്ക് അടൂർ നൽകിയ മറുപടി വേദിയിലും സദസ്സിലും ചിരി പടർത്തി. വട്ടിയൂര്‍ക്കാവില്‍ ഇത്രയും വലിയ ഗ്രന്ഥശാല സന്തോഷവും അഭിമാനവും തരുന്നെന്നും സ്ത്രീകളെയും കുട്ടികളെയും ഗ്രന്ഥശാലയുടെ ഭാഗമാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിന്ത പബ്ലിക്കേഷന്‍സ്, സാഹിത്യ പഞ്ചാനനന്‍ ഗ്രന്ഥശാല, വട്ടിയൂര്‍ക്കാവ് സർവിസ് സഹകരണബാങ്ക്, ഗുരുഗോപിനാഥ് നടനഗ്രാമം, പു.ക.സ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനന്‍ ഗ്രന്ഥശാലാ ഹാളിലാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒമ്പതുവരെ നീളുന്ന പുസ്തകമേളയിൽ പുസ്തക പ്രകാശനം, സെമിനാറുകൾ സിമ്പോസിയം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനചടങ്ങിൽ ഗ്രന്ഥശാലാ സെക്രട്ടറി കെ.സി. വിക്രമന്‍ അധ്യക്ഷനായിരുന്നു. സി.പി.എം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി. പ്രസന്നകുമാര്‍ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി എം. വിജയകുമാര്‍, കവി ഏഴാച്ചേരി രാമചന്ദ്രന്‍, ചിന്ത പബ്ലിക്കേഷന്‍സ് മാനേജര്‍ ശിവകുമാര്‍ എന്നിവർ സംസാരിച്ചു. ചിത്രം: IMG-20190802-WA0085.jpg വട്ടിയൂർക്കാവ് പുസ്തകമേള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.