തിരുവനന്തപുരം: അണുകുടുംബങ്ങൾ മുലയൂട്ടലിനെ അവഗണിക്കുന്ന സാഹചര്യത്തിൽ മുലയൂട്ടലിൻെറ പ്രാധാന്യം വീണ്ടെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ശരിയായ രീതിയിൽ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് അമ്മമാർക്ക് വൈദഗ്ധ്യം നൽകുന്നതിന് നഴ്സുമാരെ പരിശീലിപ്പിക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുലയൂട്ടലിനെപ്പറ്റി പാരമ്പര്യമായി ലഭിച്ചിട്ടുള്ള അറിവ് യുവതലമുറക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യം ഇന്നില്ലാത്തതിനാൽ പരിശീലന പരിപാടികൾ മാത്രമാണ് മാർഗം. ശരിയായ രീതിയിൽ മുലയൂട്ടൽ നടത്താത്തതിനാൽ കുട്ടികൾ മരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് ആരംഭിക്കാനും ശ്രമം നടക്കുന്നുണ്ട്. ശിശുമരണനിരക്ക് ഈ സർക്കാറിൻെറ കാലത്ത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. വികസിത രാജ്യങ്ങൾക്കൊപ്പം ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഓഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിങ് സ്റ്റഡീസ് (ആരോഗ്യ സർവകലാശാല), ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ചൈൽഡ് െഡവലപ്മൻെറ് സൻെറർ, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസസ്, നാഷനൽ ഹെൽത്ത് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ അധ്യക്ഷത വഹിച്ചു. ഡോ. ആർ. ലത, ഡി.എച്ച്.എസ് ഡോ. സരിത, സി.ഡി.സി ഡയറക്ടർ ഡോ. ബാബു ജോർജ്, എസ്.എ.ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ, ഡോ. രാജശേഖരൻ നായർ, ഡോ. റിയാസ്, ഡോ. പി.എം.സി. നായർ, എൻ.എച്ച്.എം സംസ്ഥാന കോഒാഡിനേറ്റർ ഡോ. ശ്രീഹരി എന്നിവർ സംസാരിച്ചു. ഡോ. കെ. രാജ് മോഹനൻ സ്വാഗതവും ഡോ. ബാലചന്ദർ നന്ദിയും പറഞ്ഞു. 20190802_095444 ചിത്രം: ലോക മുലയൂട്ടൽ വാരാചരണത്തിൻെറ ഭാഗമായി ചൈൽഡ് െഡവലപ്മൻെറ് സൻെററിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു "Ajith Kattackal" ajithkattackal@gmail.com;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.