ഹോട്ടലിൽ തീപിടിത്തം

തിരുവനന്തപുരം: ആക്കുളം പാലത്തിനടുത്ത് പ്രവർത്തിക്കുന്ന കേരള . വെള്ളിയാഴ്ച ഉച്ചക്ക് 12.45ഓടെയാണ് ഓല ഷെഡുകൾക്ക് തീപിടിച്ചത്. ചാക്ക ഫയർ സ്റ്റേഷനിൽനിന്നും ടെക്നോപാർക്ക് ഫയർ സ്റ്റേഷനിൽനിന്നും രണ്ട് യൂനിറ്റ് വീതം എത്തിയാണ് തീയണച്ചത്. പാചക വാതക സിലിണ്ടറിൽ ചോർച്ചയുണ്ടായി തീ അടുക്കള ഭാഗത്തേക്ക് പകരുകയായിരുന്നു. ആർക്കും പരിക്കില്ല. ഓലകൊണ്ട് നിർമിച്ച മേൽക്കൂരയിലേക്ക് പടരുന്നതിന് മുമ്പുതന്നെ തീ നിയന്ത്രണവിധേയമാക്കാനായി. ഹോട്ടലിൽ 18ഓളം ഗ്യാസ് നിറച്ച സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നെങ്കിലും അവയിലേക്കും തീ പടരാത്തത് വൻ അപകടം ഒഴിവാക്കി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.