ജീവിതശൈലീരോഗ ക്ലിനിക് തുടങ്ങി

പേരൂർക്കട: പേരൂർക്കട ഗവ. ജില്ല മോഡൽ ആശുപത്രിയിൽ പ്രത്യേകം ജീവിതശൈലീരോഗ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ജീവിതശൈലീരോഗ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ജീവിതശൈലീരോഗങ്ങളുടെ പരിശോധനക്കുള്ള സൗകര്യവും പ്രത്യേകം ഡോക്ടറുടെ സേവനവും ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രം പ്രവർത്തിച്ചിരുന്ന ക്ലിനിക് ഇനി തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ എട്ട് മുതൽ ഒന്ന് വരെ പ്രവർത്തിക്കും. ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, രണ്ട് ഡയറ്റീഷ്യൻ ആൻഡ് കൗൺസിലർമാരുടെ സേവനം എന്നിവയാണ് ക്ലിനിക്കിൽ ലഭിക്കുക. ജീവനക്കാരുടെ കുറവുമൂലം ഉച്ചവരെ പ്രവർത്തിച്ചിരുന്ന ഡിജിറ്റൽ എക്സ്റേ യൂനിറ്റ് ലബോറട്ടറി എന്നിവയിലേക്ക് ജീവനക്കാരെ നിയമിച്ച് പ്രവർത്തനസമയവും വർധിപ്പിച്ചിട്ടുണ്ട്‌. വാർഡ് കൗൺസിലർ പി.എസ്. അനിൽകുമാർ, ആർ.എം.ഒ ഡോ. കോശി ജോൺ, എച്ച്.എം.സി അംഗങ്ങളായ എ. അജ്മൽ ഖാൻ, വഴയില വിജയൻ, മേലത്തുമേലെ രാജൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. വിദ്യാ കെ.ആർ സ്വാഗതം പറഞ്ഞു. dist model hospital peroorkkada jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.