റേഷൻവിതരണക്കാർ മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരത്തിലധികം വരുന്ന റേഷൻ വിതരണ ലൈസൻസികളുടെയും അവിടെ േജാലി ചെയ്യുന്ന ജിവനക്കാരുെടയും ന്യായമായ അവകാശങ്ങൾ അംഗീകരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജില്ലകമ്മിറ്റി സിവിൽ സപ്ലൈസ് ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്തി. മ്യൂസിയം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്തു. സംസ്ഥാന വർക്കിങ് പ്രസിഡൻറും എ. െഎ.ടി.യു.സി ജില്ല സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ക്രമക്കേടുകളിലുൾപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ ആരംഭിച്ച ശക്തമായ നടപടികൾ തുടരണമെന്നും ഇത്തരക്കാരെ സർവീസിൽനിന്ന് നീക്കം ചെയ്ത് നഷ്ടപരിഹാരം ഇൗടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.എസ്. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചവറ അരവിന്ദ ബാബു, പി.കെ. രാജു, മലയടി വിജയകുമാർ, പി.ജി. പ്രിയൻകുമാർ, ബി. ഷാജികുമാർ, ആറ്റിപ്ര മോഹനൻ, കോവളം വിജയകുമാർ, പുറുത്തിപ്പാറ സജീവ്, രാജു പണിക്ക, മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, ഇ.എം. റഷീദ്, ആനാട് ചന്ദ്രൻ, കെ.പി. സുധീർ, വി.ആർ. സുധീഷ്, കെ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.