അനുമോദിച്ചു

തിരുവനന്തപുരം: നഗരസഭ േപട്ട വാർഡിൽനിന്ന് വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കാഷ് അവാർഡും മൊമേൻറായും സർട്ടിഫിക്കറ്റും നൽകി . പേട്ട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന സമ്മേളനം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഉപഹാര വിതരണം വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. കൗൺസിലർ ഡി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, എ. സിയാദ്, കെ.എൽ. ലേഖ, ഡോ. ജി.എസ്. സുമ, ജി.കെ. കലാദേവി അമ്മ, എസ്.ബി. ഷീജ, എസ്. കുമാരി ശോഭ, ഹേമലത, കെ. പത്മസേനൻ, വിജയകുമാർ, എ. മുഹമ്മദ് ഇക്ബാൽ എന്നിവർ സംസാരിച്ചു. കാപ്ഷൻ വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കാഷ് അവാർഡും മെമേൻറായും സർട്ടിഫിക്കറ്റും നൽകി അനുമോദിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.