തിരുവനന്തപുരം: വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹം ആരംഭിച്ചു. വഴിയോരക്കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക, കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, ക്ഷേമനിധി രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ പ്രസിഡൻറ് ഡോ. കെ.എസ്. പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് സി. ജയൻബാബു, സെക്രട്ടറി വി. ശിവൻകുട്ടി, ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.വി. ഇക്‌ബാൽ, ട്രഷറർ എം.എച്ച്. സലിം, കാട്ടാക്കട ശശി, റംല ഇസ്‌മയിൽ എന്നിവർ സംസാരിച്ചു. എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു. വിവിധ വർഗബഹുജന സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.