തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെയും സർക്കാർ/എയ്ഡഡ് /സ്വാശ്രയ കോളജുകളുടെയും പ്രവർത്തനമികവ് വിലയിരുത്തി, ഗ്രേഡ് നൽകുന്നതിന് ഉന്നതവിദ്യാഭ്യാസ കൗൺസിലിന് കീഴിൽ രൂപവത്കരിച്ച സ്റ്റേറ്റ് അസസ്മൻെറ് ആൻഡ് അക്രഡിറ്റേഷൻ സൻെറർ (സാക്) പ്രവർത്തനം ആരംഭിച്ചു. ഇതിനായി രൂപകൽപന ചെയ്തിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം നിലവിൽ വന്നു. അക്രഡിേറ്റഷൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് ഇതുവഴി അപേക്ഷ സമർപ്പിക്കാനാകും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തിവരുന്ന കേന്ദ്ര ഏജൻസിയായ നാഷനൽ അസസ്മൻെറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന് (നാക്) പുറമേ സംസ്ഥാനതലത്തിൽ അസസ്മൻെറ് ഏജൻസികൾ ആരംഭിക്കണമെന്ന യു.ജി.സി ശിപാർശ കണക്കിലെടുത്താണ് സാക് രൂപവത്കരിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിലുള്ള ഇന്ത്യയിലെ ആദ്യ അക്രഡിറ്റേഷൻ ഏജൻസിയാണ് സാക്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് കീഴിലാണ് സാക് പ്രവർത്തിക്കുന്നത്. നാക് മാനദണ്ഡങ്ങൾക്കുപുറെമ സംസ്ഥാനത്തെ സവിശേഷ സാമൂഹിക, അക്കാദമിക, പ്രാദേശിക സാഹചര്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ട് സ്ഥാപനങ്ങളെ വിലയിരുത്തുന്ന സമീപനമായിരിക്കും 'സാക്' സ്വീകരിക്കുക. ദേശീയതലത്തിൽ അക്രഡിറ്റേഷൻ നേടിയെടുക്കുന്നതിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ തയാറാക്കുക എന്നതും സാക്കിൻെറ ലക്ഷ്യങ്ങളിൽ വരും. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ശേഖരിക്കുന്ന വിവരങ്ങൾക്കുപുറമെ, പിയർ ടീമുകളുടെ കണ്ടെത്തലുകൾ കൂടി കണക്കിലെടുത്തായിരിക്കും സാക് സ്ഥാപനങ്ങളെ വിലയിരുത്തുക. കേരള ഹയർ എജുക്കേഷൻ സർേവയിൽ പങ്കെടുക്കുക എന്നുള്ളത് സാക് അസസ്മൻെറിൻെറ മുൻഉപാധിയാണ്. സാക് പ്രവർത്തനസജ്ജമാകുന്നതോടെ ഉന്നതവിദ്യാഭ്യാസ രംഗത്തിൻെറ ഗുണനിലവാരം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾക്ക് വേഗം വർധിക്കുകയും നിയതരൂപം കൈവരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.