തിരുവനന്തപുരം: സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക് മേഖലകളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അറിവ് പകരുന്നതിനും സൈബർ കുറ്റാന്വേഷണം, വിലയിരുത്തൽ എന്നിവക്ക് സഹായം നൽകുന്നതിനുമായി സി-ഡാക് മാതൃകയിൽ സൊസൈറ്റി രൂപവത്കരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാറിന് ശിപാർശ സമർപ്പിച്ചു. സർവിസിലുള്ളവരും വിരമിച്ചവരുമായ വിദഗ്ധരെയും സൊസൈറ്റിയിൽ ഉൾപ്പെടുത്തണം. സംസ്ഥാന പൊലീസ് മേധാവി, വിവര സാങ്കേതിക വിദ്യാവകുപ്പ് സെക്രട്ടറി, ഐ.ടി മിഷൻ ഡയറക്ടർ, ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയുടെ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർമാർ, കേരള സ്റ്റാർട്ടപ് മിഷൻ, നാഷനൽ ഇൻഫോമാറ്റിക്സ് സൻെറർ, സി-ഡാക് എന്നിവയുടെ ഓരോ പ്രതിനിധി, മൂന്ന് ഐ.ടി കോർപറേറ്റുകളിൽ നിന്ന് രണ്ടു വർഷത്തെ കാലയളവിൽ മൂന്നു വിദഗ്ധർ എന്നിവരെ സൊസൈറ്റിയിൽ അംഗങ്ങളായി ഉൾപ്പെടുത്താം. സ്റ്റേറ്റ് ൈക്രം റെക്കോഡ്സ് ബ്യൂറോ മേധാവി, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി, ഭരണ വിഭാഗം ഐ.ജി, ഐ.സി.ടി വിഭാഗം എസ്.പി, ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്.പി, അഡീഷനൽ എ.ഐ.ജി, ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, സിസ്റ്റം അഡ്മിനിസ്േട്രറ്റർ എന്നിവരെയും അംഗങ്ങളായി ഉൾപ്പെടുത്താൻ ശിപാർശ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ഡി.ജി.പിയുടെ ഇൗ ശിപാർശ സർക്കാർ അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.