വാടക നൽകാതെ ലീഗൽ മെട്രോളജി ഓഫിസ്; പരാതിയുമായി കെട്ടിട ഉടമ

വർക്കല: ലീഗൽ മെട്രോളജി വകുപ്പിൻെറ വർക്കല ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമക്ക് വാടക നൽകുന്നില്ലെന്ന് പരാതി. മാസങ്ങളായി വാടക നൽകാത്തതിനെത്തുടന്ന് കെട്ടിടം ഉടമ രാമാദേവി വകുപ്പ് മന്ത്രിക്കും എം.എൽ.എക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. വിധവയും വയോധികയുമായ രമാദേവിയുടെ മുഖ്യവരുമാനം കെട്ടിടത്തിൽ നിന്നുള്ള വാടകയാണ്. 2018 ഒക്ടോബർ 18 മുതലാണ് ഇവിടെ ഓഫിസ് പ്രവർത്തനം തുടങ്ങിയത്. 11 മാസത്തേക്കാണ് വാടക കരാർ. എന്നാൽ ഇതേവരെ വാടക നൽകിയിട്ടില്ലെന്ന് രമാദേവി പറഞ്ഞു. പൊതുമരാമത്ത് നിശ്ചയിച്ചിട്ടുള്ള താരിഫ് പ്രകാരമാണ് വാടകക്ക് കെട്ടിടം വിട്ടുകൊടുത്തത്. ഓരോമാസവും വാടക ചോദിച്ചെത്തുന്ന തന്നോട് ഓഫിസർ ഒഴികഴിവുകൾ പറഞ്ഞ് മടക്കി അയക്കുകയാണ്. ഇതിനിടെ നിലവിലെ വാടക കരാർ കാലാവധിക്കുള്ളിൽ കെട്ടിടം ഒഴിയാൻ നീക്കം നടക്കുന്നതായും അവർ കുറ്റെപ്പടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.