ശക്തമായി ജയ്​ശ്രീറാം വിളിക്കേണ്ട കാലം അതിക്രമിച്ചു-ജേക്കബ്​ തോമസ്​

തൃശൂർ: ശക്തമായി ജയ്ശ്രീറാം വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്. ശ്രീരാമന് ജയ് വിളിക്കാൻ പറ്റാത്ത നാടായോ നമ്മുടേത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നാട്ടിലെ കാട്ടാളത്തത്തിനും പൈശാചികതക്കും നീതിനിഷേധത്തിനുമെതിരെ എല്ലാവരും ശ്രീരാമന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ്. പ്രവർത്തകർ നിയന്ത്രിക്കുന്ന 'സമർപ്പണ ചാരിറ്റബിൾ ഓർഗനൈസേഷൻ' സംഘടിപ്പിച്ച രാമായണ ഫെസ്റ്റിൻെറ ഭാഗമായി 'ശബരി ഫീസ്റ്റ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് വാല്മീകി വന്നാൽ വീണ്ടും രാമായണം എഴുതും. കാട്ടാളന്മാർ ചെയ്യുന്ന കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. അരുത് കാട്ടാള എന്നാണ് വാല്മീകി പറഞ്ഞത്. വാൽമീകി ആദ്യം പിടിച്ചുപറിക്കാരനായിരുന്നു. ആ കാലത്താണോ നമ്മൾ ഇപ്പോൾ എന്ന തോന്നലാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.