പിതൃപുണ്യത്തിനായി ആയിരങ്ങൾ ബലി അർപ്പിച്ചു

പുനലൂർ: പിതൃസ്മരണയിൽ ആയിരങ്ങൾ കിഴക്കൻ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ബലിയിട്ടു. നഗരത്തിൽ കല്ലടയാറ്റിലെ ടി.ബി ജങ്ഷന ിലെ സ്നാനഘട്ടം, മുഹൂർത്തിക്കാവ്, തൃക്കോതേശ്വരം മഹാദേവ ക്ഷേത്രക്കടവ്, നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവ ക്ഷേത്രം, പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുളന്തടം വിളയിൽ കടവ് എന്നിവിടങ്ങളിലായിരുന്നു പ്രധാന തർപ്പണകേന്ദ്രങ്ങൾ. കരവാളൂർ പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം, ഉറുകുന്ന് ഭഗവതി ക്ഷേത്രം, ഒറ്റക്കൽ ശങ്കരനാരായണ ക്ഷേത്രം, ഇടപ്പാളയം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചാലിയക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പ്രധാന ജലപാതങ്ങളായ കുറ്റാലം, പാലരുവി എന്നിവിടങ്ങളിലും തർപ്പണ ചടങ്ങുകൾ നടന്നു. കടവുകളിൽ തിലകഹോമം, മൃത്യുജ്ജയഹോമം, പിതൃപൂജ, അന്നദാനം എന്നിവയും ഒരുക്കിയിരുന്നു. പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളുടെ സേവനവും കടവുകളിൽ സജീവമായിരുന്നു. സമാജ സേവാസമിതി, വിശ്വഹിന്ദു പരിഷത്ത്, ബ്രാഹ്മണ സമാജം, ക്ഷേത്ര ഉപദേശകസമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് വിവിധ സ്ഥലങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ അരങ്ങേറിയത്. രാവിലെ മുതലേ വൻതിരക്കാണ് തർപ്പണ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നത്. സുരക്ഷക്കായി ഡിങ്കി ബോട്ടുമായി ഫയർഫോഴ്സ് പുനലൂർ: ബലിതർപ്പണ കടവുകളിൽ സുരക്ഷയൊരുക്കി പുനലൂർ ഫയർഫോഴ്സ്. യൂനിറ്റിലെ 18 അംഗ സംഘം സജീവ സാന്നിധ്യമായിരുന്നു. സ്റ്റേഷൻ അസി. ഓഫിസർ ഗിരീഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം സുരക്ഷക്കായി ലൈഫ് ജാക്കറ്റ്, വടം, വലിയ എയർട്യൂബ് എന്നിവ ഘടിപ്പിച്ച റബർ ഡിങ്കി ബോട്ടുമായാണ് സുരക്ഷ ഒരുക്കിയത്. പുരസ്കാര സമർപ്പണം പുനലൂര്‍: തൊളിക്കോട് ഗവ. എല്‍.പി സ്കൂളിലെ എല്‍.എസ്.എസ് വിജയികള്‍ക്കായി പുരസ്കാര സമര്‍പ്പണവും രക്ഷകര്‍തൃസംഗമവും സിവില്‍ സര്‍വിസ് റാങ്ക് ജേതാവ് ബാഷ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി. രാജന്‍പിള്ള, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഒാഡിനേറ്റര്‍ റെനി ആൻറണി, പ്രധാനാധ്യാപകന്‍ കെ.ജി. എബ്രഹാം, എല്‍. അനിത, രാധാകൃഷ്ണപിള്ള, അന്‍സാരി, ഹരി, സന്തോഷ്, ബീന, ഷൈബി, സുമ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.