കുന്നിക്കോട്: മേഖലയിലെ വിവിധ കടവുകളിലും ക്ഷേത്രങ്ങളിലും ആയിരങ്ങൾ പിതൃബലി തർപ്പണം നടത്തി. രാവിലെ 5.30ന് ആരംഭിച്ച ചടങ്ങ് ഉച്ചക്ക് രണ്ടോടെയാണ് സമാപിച്ചത്. വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രസംരക്ഷണസമിതികളും വിവിധ സംഘടനകളും ഒരുക്കിയത്. പട്ടാഴി കേരളമംഗലം മഹാവിഷ്ണു ക്ഷേത്രം, പിടവൂര്‍ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രം, കുന്നിക്കോട് കടുമംഗലം ശ്രീമഹാദേവ ക്ഷേത്രം, മേലില ശ്രീധര്‍മ ശാസ്ത ക്ഷേത്രം, മെതുകുമ്പേൽ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം, ആറാട്ടുപുഴ ഇടമനക്കാവ് നാഗരാജാക്ഷേത്രം, എലിക്കാട്ടൂർ ദേവിക്ഷേത്രം, പുന്നല നീലകണ്ഠപുരം ശിവക്ഷേത്രം, കുണ്ടയം മഹാദേവർ ക്ഷേത്രം, പുന്നല പനങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് ചടങ്ങ് നടന്നത്. പട്ടാഴി കേരളമംഗലം ക്ഷേത്രക്കടവില്‍ മൂവായിരത്തിലധികം പേരാണ് ബലി തര്‍പ്പണത്തിെനത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.