തിരുവനന്തപുരം: റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പവർഹൗസ് റോഡ് പരിസരം എന്നിവ കേന്ദ്രീകരിച്ച് സ്ഥ ിരമായി പിടിച്ചുപറി നടത്തുന്ന പ്രതികളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. െഎരാണിമുട്ടം വില്ലേജിൽ മണക്കാട് വാർഡിൽ മുതലപ്പറമ്പ് വീട്ടിൽ ജയൻ (42), മണക്കാട് വില്ലേജിൽ ആറ്റുകാൽ വാർഡിൽ ചരുവിള ലെയിനിൽ ടി.സി 41/1333 ജയവിഹാറിൽ മണികണ്ഠൻ (25) എന്നിവരാണ് പിടിയിലായത്. 24ന് രാത്രി പവർഹൗസ് റോഡിൽവെച്ച് വീക്ഷണം പത്രത്തിൻെറ തിരുവനന്തപുരം യൂനിറ്റ് മാനേജരായ വേണുഗോപാലിനെ മർദിച്ച് തള്ളിയിട്ട് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. ഇൗ കേസിൽ ഒരു പ്രതിയെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. പിടിയിലായ ഇരുപ്രതികൾക്കും നിലവിൽ തമ്പാനൂർ, നേമം, ഫോർട്ട് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. മണികണ്ഠൻ തമ്പാനൂർ സ്റ്റേഷനിലെ കേസിൽ ജയിലിൽനിന്ന് പുറത്തിറങ്ങി ഒരുമാസത്തിനിടെയാണ് വീണ്ടും പിടിയിലായത്. തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അജയകുമാർ, എസ്.െഎമാരായ ജിജുകുമാർ, അരുൺ രവി, സി.പി.ഒ അനിൽകുമാർ, അജീഷ്, തമ്പാൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.