തിരുവനന്തപുരം: ഗീതാഗോപി എം.എൽ.എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികഗോത്ര വർഗ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവം പട്ടികജാതി വിഭാഗത്തോടുള്ള ജാതീയമായ അധിക്ഷേപമാണെന്ന് കമീഷൻ വിലയിരുത്തി. പരസ്യമായി പൊതുജനമധ്യത്തിൽെവച്ച് നിയമവിരുദ്ധമായ തൊട്ടുകൂടായ്മ ആചരിച്ച വ്യക്തികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചും പട്ടികജാതി-പട്ടികവര്‍ഗം (അതിക്രമങ്ങള്‍ തടയല്‍) നിയമം അനുസരിച്ചും നടപടി സ്വീകരിച്ച് റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കാൻ തൃശൂർ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.