ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ​െൻറ തീരുമാനങ്ങളെ തള്ളി ഡെപ്യൂട്ടി മേയർ

ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻെറ തീരുമാനങ്ങളെ തള്ളി ഡെപ്യൂട്ടി മേയർ തിരുവനന്തപുരം: നഗരസഭയിൽ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും ഡെപ്യൂട്ടി മേയറും തമ്മിലെ കലഹം വീണ്ടും മറനീക്കി പുറത്ത്. ആരോഗ്യ ശുചിത്വപരിപാല പ്രവർത്തനങ്ങളുടെ ഭാഗമായി 50 ലക്ഷം വായ്‌പയെടുക്കാനുള്ള നീക്കവും ക്ലീൻ കേരള കമ്പനിക്ക് നൽകേണ്ട 9,13,258 രൂപ അനുവദിക്കാനുമുള്ള ആരോഗ്യസ്ഥിരം സമിതിയുടെ തീരുമാനവുമാണ് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ ഡെപ്യൂട്ടി മേയർ എതിർത്തത്. രാഖി രവികുമാറിൻെറ വാക്കുകളിൽ അതൃപ്തനായ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ തീരുമാനം മേയർക്ക് വിട്ടു. ചെറിയതുറയിൽ നഗരസഭ സ്ഥാപിച്ച ഷ്രെഡിങ് യൂനിറ്റിൻെറ എഗ്രിമൻെറ് വെക്കുന്നതിനും കരാർ പരിപാലനം നടത്തുന്നതിനും അംഗീകൃത ഏജൻസിയായ ക്ലീൻ കേരള കമ്പനിക്ക് നൽകേണ്ട 9,13,258 രൂപ അനുവദിക്കണമെന്ന് ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ശ്രീകുമാർ ആവശ്യപ്പെട്ടു. എന്നാൽ, തീരുമാനത്തെ രാഖി എതിർത്തു. ഫയൽ ത‍ൻെറ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഫയൽ ധനകാര്യ സമിതി കണ്ട ശേഷം മാത്രമേ അനുമതി നൽകാവൂയെന്നും ഡെപ്യൂട്ടി മേയർ വാദിച്ചു. ഇത്തരം നീക്കങ്ങൾ നഗരസഭക്ക് വൻ ബാധ്യതവരുത്തുമെന്നും ഡെപ്യൂട്ടി മേയർ തുറന്നടിച്ചു. ക്ലീൻകേരള കമ്പനി സർക്കാർ അംഗീകൃത ഏജൻസിയാണെന്നും അതിന് എതിർപ്പ് ഉന്നയിക്കുന്നത് എന്തിനാണെന്നും ശ്രീകുമാർ ചോദിച്ചു. തുടർന്ന് തീരുമാനം മേയർക്ക് വിടുകയാണെന്ന് ശ്രീകുമാർ അറിയിക്കുകയായിരുന്നു. കേന്ദ്രസാമൂഹിക നീതിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ സഫായി കർമചാരിസ് ഫിനാൻസ് ആൻഡ് െഡവലപ്മൻെറ് കോർപറേഷനിൽനിന്ന് വായ്പയെടുത്ത് വാഹനങ്ങളും സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനുള്ള യന്ത്രങ്ങളും വാങ്ങാനുള്ള അനുമതി തേടിക്കൊണ്ടുള്ള അജണ്ട ശ്രീകുമാർ അവതരിപ്പിച്ചതിനെയും ഡെപ്യൂട്ടി മേയർ എതിർത്തു. ബഡ്ജറ്റിൽ ആരോഗ്യസമിതിക്കായി ലക്ഷങ്ങൾ മാറ്റിവെക്കുന്നുണ്ടെന്നും വായ്‌പകൂടി എടുക്കേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു. ഇതും ശ്രീകുമാർ മേയറുടെ തീരുമാനത്തിന് വിട്ടു. ഇതോടെ പരിഹാസവുമായി യു.ഡി.എഫ് കൗൺസിലർമാർ എഴുന്നേറ്റു. കൗൺസിൽ യോഗത്തിന് മുമ്പ് ഭരണപക്ഷ അംഗങ്ങൾ തമ്മിൽ ആദ്യം ധാരണ ഉണ്ടാക്കണമെന്ന് യു.ഡി.എഫ് അംഗം ജോൺസൺ ജോസഫ് പറഞ്ഞു. കഴിഞ്ഞ കൗൺസിൽ യോഗത്തിന് മുന്നോടിയായി നടന്ന എൽ.ഡി.എഫ് പാർലമൻെററി മീറ്റിങ്ങിലും ഇരുവരും തമ്മിൽ ഉരസിയത് വാർത്തയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.