തിരുവനന്തപുരം: വിവിധ മേഖലകളിലെ സഹകരണം, സാേങ്കതികസഹായം എന്നിവ സംബന്ധിച്ച് നെതർലൻഡ് സംഘം മന്ത്രിമാരുമായി കൂടി ക്കാഴ്ച നടത്തി. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. അംബാസഡർ മാർട്ടെൻ വാൻഡെൻ ബെർഗിൻെറ നേതൃത്വത്തിലായിരുന്നു ഡച്ച് സംഘം. കാർഷികമേഖലയിൽ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വിവിധ വികസനപദ്ധതികൾക്ക് മന്ത്രി സുനിൽകുമാറുമായി നടന്ന ചർച്ചയിൽ നെതർലൻഡ് പിന്തുണ അറിയിച്ചു. വയനാട് അമ്പലവയലിൽ സ്ഥാപിക്കുന്ന സൻെറർ ഓഫ് എക്സലൻസിലുൾപ്പെടെ സഹകരണം ഉണ്ടാകും. കുട്ടനാട്, പമ്പ മേഖലകളിലെ വെള്ളപ്പൊക്കം നേരിടുന്നതിനുള്ള ജലവിഭവവകുപ്പിൻെറ പ്രവർത്തനങ്ങൾക്ക് സംഘം സാങ്കേതികസഹായം വാഗ്ദാനം ചെയ്തു. നെതർലൻഡിലെ രാജാവായ വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കേരളം സന്ദർശിക്കുന്ന വേളയിൽ സാങ്കേതിക വിദഗ്ധരും ഒപ്പമുണ്ടാകുമെന്ന് നെതർലൻഡ് സംഘം ഉറപ്പുനൽകി. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനും സാങ്കേതികസഹായം ലഭ്യമാക്കുന്ന കാര്യത്തിലും തുടർചർച്ചകൾ നടക്കും. സംസ്ഥാന പുരാരേഖാവകുപ്പിൻെറ ശേഖരത്തിലുള്ള അത്യപൂർവമായ ഡിജിറ്റൽരേഖകളുടെ പകർപ്പുകളും നെതർലൻഡ്സിലെ കേരളസംബന്ധിയായ രേഖകളുടെ പകർപ്പുകളും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചർച്ച നടത്തി. വകുപ്പിൻെറ പക്കലുള്ള ഡച്ചുകാരും കൊച്ചി രാജാവും തമ്മിലുണ്ടാക്കിയ 1663 എ.ഡി.യിലെ ഉടമ്പടി സംബന്ധിച്ച ചെപ്പേട്, ഡച്ച് ആൽബം രേഖകൾ എന്നിവ സംഘം നേരിട്ടുകണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.