തിരുവനന്തപുരം: ഗൈനക്കോളജി,യൂറോളജി വിഭാഗങ്ങള്‍ കൈകോര്‍ത്ത് . പ്രസവശേഷം മറുപിള്ള വേര്‍പെടാതെ അമിതരക്തസ്രാവത്തിന് വഴിവെക്കുന്ന ഗുരുതരാവസ്ഥയിലുള്ള യുവതിയെ എസ്.എ.ടി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ സങ്കീർണാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ എസ്.എ.ടിയിലേക്ക് അയക്കുകയായിരുന്നു. ജൂൈല നാലിന് നടന്ന ശസ്ത്രക്രിയക്കുശേഷം ചികിത്സയിലായിരുന്ന യുവതി സുഖം പ്രാപിച്ചതോടെ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. പ്ലാസൻറ അക്രീറ്റ സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ അമിത രക്തസ്രാവമുണ്ടാക്കുന്നതാണ്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നിര്‍മലയുടെയും മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻെറയും നേതൃത്വത്തിലാണ് മൂന്ന് മണിക്കൂറോളം നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയ നടന്നത്. ഗൈനക്കോളജിസ്റ്റുമാരായ ഡോ. ജയശ്രീ, ഡോ. ശില്‍പ, യൂറോളജി വിഭാഗത്തിലെ ഡോ. ദീപു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഷീല, ഡോ. ദിവ്യ, ഡോ. നന്ദകുമാർ, സ്റ്റാഫ് നഴ്സ് ആശ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.