ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്ക്

കോവളം: സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ സിമൻറ് ലോറി ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. തമിഴ്നാട് തക്ക ല സ്വദേശികളായ സജിൻജെയ്സൺ (20), ലിറ്റോ (23) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ വാഴമുട്ടം ജങ്ഷനിലെ സിഗ്നലിലായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് നഗരത്തിലേക്ക് വന്ന ബൈക്കിൽ ഇതേ ദിശയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള സിമൻറ് ലോറി ഇടിക്കുകയായിരുന്നു. ബൈക്കിൻെറ പുറത്ത് കൂടി ലോറി കയറിയിറങ്ങിയതിനെ തുടർന്ന് ബൈക്ക് പൂർണമായി നശിച്ചു. പരിക്കേറ്റവരെ നാട്ടുകാരും കോവളം, തിരുവല്ലം പൊലീസും ചേർന്ന് 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.