ബാങ്ക് പണയത്തിലിരിക്കുന്ന വസ്തു ​െവച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

ചാത്തന്നൂർ: ബാങ്ക് പണയത്തിലിരിക്കുന്ന വസ്തു െവച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ കേസിൽ വെളിച്ചിക്കാല സ്വദേശി ജോസ്മോനെ (45) ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ബാധ്യതയുള്ള വിവരം മറച്ചുെവച്ച് വസ്തു വിൽപനക്ക് കരാറെഴുതി കൊല്ലം അയത്തിൽ ശാന്തിനഗർ സ്വദേശിയിൽനിന്ന് രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നെടുമ്പന സർവിസ് സഹകരണബാങ്കിൽ ബാധ്യതയുള്ള വിവരം മറച്ചുെവച്ച് ആദിച്ചനല്ലൂർ വില്ലേജ് പരിധിയിലുള്ള വസ്തു 2017 ജൂലൈ അവസാനമാണ് അയത്തിൽ സ്വദേശിക്ക് വിലയ്ക്ക് നൽകാമെന്ന് സമ്മതിച്ച് കരാറെഴുതിയത്. കരാർ കാലവധിക്കുശേഷവും വിൽപന നടക്കാത്തതിനെതുടർന്നാണ് ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയത്. ഈ വസ്തുതന്നെ ജോസ് മോൻ മറ്റ് രണ്ടുപേരുടെ പേർക്കും സമാനമായരീതിയിൽ കരാറെഴുതി ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. വെളിച്ചിക്കാല സ്വദേശി യോഹന്നാൻ എന്നയാളിൽനിന്ന് വിൽപന കരാറെഴുതി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. യോഹന്നാൻ കൊല്ലം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കെയാണ് ഇയാൾ മറ്റുള്ളവർക്ക് വസ്തു വിൽപനക്കായി കരാറെഴുതിയത്. അടൂർ സ്വദേശി ബാബുവിൽനിന്ന് 2019 മാർച്ച് ഏഴിന് ഇതേ വസ്തു വിൽപന കരാറെഴുതി ജോസ് മോൻ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു. കാലവധി കഴി‌ഞ്ഞിട്ടും ആധാരം രജിസ്റ്റർ ചെയ്യാൻ തയാറാകാതെവന്നപ്പോൾ പ്രതിയുമായി ബന്ധപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി. തുടർന്ന് ബാബു കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. ചാത്തന്നൂർ എ.സി.പിയുമായി ബന്ധപ്പെട്ടപ്പോൾ ചാത്തന്നൂർ പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ചാത്തന്നൂർ പൊലീസ് ജോസ്മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.