സി.പി.​െഎ ദയനീയാവസ്ഥയിൽ-യു.ഡി.എഫ്​

തിരുവനന്തപുരം: സ്വന്തം എം.എൽ.എയെ പൊലീസ് തല്ലിച്ചതച്ചിട്ടും അത് ചോദ്യംചെയ്യാൻ പോലുമാകാത്ത ഗതികേടിലാണ് സി.പി.െഎയെന്ന് യു.ഡി.എഫ്. അധികാരത്തിൻെറ രുചി ആസ്വദിക്കുന്നതിൽ ലയിച്ച സി.പി.െഎ സ്വയംപ്രതിരോധിക്കാൻ പോലും കഴിയാത്ത ദയനീയാവസഥയിലേക്ക് നിലംപതിച്ചു. പാർട്ടി എം.എൽ.എയെ പൊലീസ് മർദിച്ചതിനെതിരെ പ്രതികരിക്കാത്ത സംസ്ഥാന സെക്രട്ടറി, തനിക്കെതിരെ പോസ്റ്ററൊട്ടിച്ച സ്വന്തം അനുയായികളെ അറസ്റ്റ് ചെയ്യിച്ചു. െപാലീസിനെതിരെ സമരംെചയ്ത സ്വന്തം പ്രവർത്തകർക്കെതിരെയാണ് പാർട്ടി സെക്രട്ടറി സംസാരിക്കുന്നതെന്നും യു.ഡി.എഫ് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പൊലീസിനെ കയറൂരിവിട്ടതിൻെറ ഫലമായി കസ്റ്റഡി മരണങ്ങളും െപാലീസ് അതിക്രമങ്ങളും വർധിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആഗസ്റ്റ് 19 മുതൽ 22 വരെ ജില്ല അടിസ്ഥാനത്തിൽ യു.ഡി.എഫ് ജില്ലകമ്മിറ്റികളുടെ നേതൃത്വത്തിൽ കുറ്റവിചാരണയാത്ര സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.