എസ്​.ആർ മെഡിക്കൽ കോളജ്​: വിദ്യാർഥികളുടെ തുടർപഠനത്തിൽ സർക്കാറിന്​ ഉത്തരവാദിത്തമുണ്ടെന്ന്​​ കൺവെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ അംഗീകാരം നഷ്ടപ്പെട്ട വർക്കല എസ്.ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് തുടർപഠന സൗകര്യം ഒരുക്കുന്നതിൽനിന്ന് സംസ്ഥാന സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും കൺവെൻഷൻ. കോളജിന് അംഗീകാരം നഷ്ടപ്പെട്ടാൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിലാണ് കോളജിൽ 2016 -17 വർഷത്തിൽ വിദ്യാർഥി പ്രവേശനത്തിന് വഴിയൊരുങ്ങിയത്. എന്നാൽ, ഇപ്പോൾ പ്രശ്നത്തിൽ ഇടപെടാൻ കഴിയില്ലെന്ന് പറയുന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. മെഡികോസ് നിർവാഹക സമിതി അംഗം അശ്വിൻ ഉദ്ഘാടനം ചെയ്തു. റിയാസ് വഹാബ് (എസ്.എഫ്.െഎ), നബീൽ കല്ലമ്പലം, എം. ഷാജർഖാൻ (സേവ് എജുക്കേഷൻ കമ്മിറ്റി), രാഹുൽ രാജ് (എ.െഎ.എസ്.എഫ്), മനുപ്രസാദ് (എ.ബി.വി.പി), ഷഹ്സാദ് (എ.െഎ.ഡി.എസ്.ഒ), ഷഫീഖ് (എം.എസ്.എഫ്), ആദിൽ (ഫ്രറ്റേണിറ്റി മൂവ്മൻെറ്), വിദ്യാർഥികളായ മിഥുൻ, ആര്യ, വീണ, അർജുൻ, രക്ഷാകർത്താവായ ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.