വിശക്കുന്ന ​രോഗികൾക്കായി ഞെക്കാട് സ്കൂളിലെ കുട്ടികൾ സമാഹരിച്ചത് രണ്ടായിരത്തിലധികം പൊതികൾ

കല്ലമ്പലം: വിശക്കുന്ന രോഗികൾക്കായി രണ്ടായിരത്തിലധികം ഭക്ഷണപ്പൊതികൾ ഞെക്കാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളി ൽ നിന്നും സമാഹരിച്ച് നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജ്, റീജനൽ കാൻസർ സൻെറർ, എസ്.എസ്.എ.ടി ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണപ്പൊതികൾ സ്കൂളിൽ നിന്നും എത്തിച്ച് വിതരണം ചെയ്തത്. ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ നിന്നും പൊതികൾ സമാഹരിച്ചത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളുമാണ് പൊതിച്ചോർ കൊണ്ടുവന്നത്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ.പി. ദിലീപും പി.ടി.എ പ്രസിഡൻറ് കെ. ഷാജി കുമാറും ചേർന്ന് പൊതിച്ചോറുകൾ ഹൃദയപൂർവം പ്രവർത്തകർക്ക് കൈമാറി. എച്ച്. എം ഇൻചാർജ് സുമ എസ്, സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.