കത്തിയമരുന്ന ബസിൽ രക്ഷകനായ ഡ്രൈവറുടെ കുടുംബത്തിന്​ സർക്കാറി​െൻറ അവഗണന * പൊള്ളലേറ്റ ​കെ.എസ്​.ആർ.ടി.സി ഡ്രൈവർ പ്രകാശ്​ ചികിത്സയിൽ കഴിയവെയാണ്​ മരിച്ചത്

കത്തിയമരുന്ന ബസിൽ രക്ഷകനായ ഡ്രൈവറുടെ കുടുംബത്തിന് സർക്കാറിൻെറ അവഗണന * പൊള്ളലേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ പ്രകാ ശ് ചികിത്സയിൽ കഴിയവെയാണ് മരിച്ചത് കല്ലമ്പലം: കത്തിയമരുന്ന ബസിൽനിന്ന് സ്വന്തം ജീവൻ അവഗണിച്ച് 23 പേരെ രക്ഷപ്പെടുത്തിയ കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിലെ ഡ്രൈവർ പ്രകാശിൻെറ കുടുംബത്തിന് സർക്കാറിൽനിന്ന് സഹായവുമില്ല. 50 ശതമാനത്തിനുമുകളിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് പ്രകാശ് മരിച്ചത്. ഇത്തരം സംഭവങ്ങളിൽ സർക്കാർ സഹായം ഉണ്ടാകാറുള്ളതാണ്. ആയൂർ വയയ്ക്കലിൽ ജൂൺ 15ന് കോൺക്രീറ്റ് മിക്സിങ് വാഹനവും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിലാണ് ബസ് ഡ്രൈവർ കല്ലമ്പലം പുതുശ്ശേരിമുക്ക് പുളിയറകോണം നെല്ലിക്കുന്നുവിളവീട്ടിൽ പ്രകാശിന് ഗുരുതരമായി പരിക്കേറ്റത്. ഡോറുകൾ തുറന്ന് ബസിലെ മുഴുവൻ യാത്രക്കാർക്കും പ്രകാശ് രക്ഷപ്പെടാൻ അവസരമൊരുക്കി. എന്നാൽ കാലുകൾ ബ്രേക്ക്, ക്ലച്ച് പെഡലുകൾക്കിടയിലായതോടെ മുൻവശത്ത്‌ കുടുങ്ങിപ്പോയ പ്രകാശിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കണ്ടക്ടർ സജീം ബസിനുള്ളിൽ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 'സാർ, എന്നെ നോക്കേണ്ട എങ്ങനെയെങ്കിലും രക്ഷപ്പെട്ടോളൂ, ഞാൻ രക്ഷപ്പെടില്ല' എന്നാണ് പ്രകാശ് പറഞ്ഞത്. സജീം പുറത്തിറങ്ങി സഹായത്തിനുവേണ്ടി നിലവിളിച്ചതോടെ രണ്ടു ചെറുപ്പക്കാരെത്തി പ്രകാശിനെ ഏറെ പണിപ്പെട്ട് പുറത്തെടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ജൂലൈ മൂന്നിന് പ്രകാശ്‌ മരിച്ചു. കുടുംബത്തിൻെറ അത്താണിയായിരുന്ന പ്രകാശ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങൾ. തീവ്രപരിചരണവിഭാഗത്തിൽ ഓരോ തവണ ഭാര്യ സിന്ധു ചെല്ലുമ്പോഴും ആ അപകടത്തിനുകാരണം താനല്ലെന്നും തനിക്ക് പിഴവു പറ്റിയിട്ടില്ലെന്നും പ്രകാശ് ആവർത്തിച്ചു പറഞ്ഞിരുന്നു. ആശുപത്രിയിൽ ചികിത്സക്ക് മാത്രം ഒന്നര ലക്ഷത്തോളം രൂപ ചെലവായി. വീടുെവക്കാനും മറ്റുമായി എടുത്ത 3.5 ലക്ഷം രൂപയുടെ ബാധ്യതയും പലിശക്ക് വിവിധയിടങ്ങളിൽനിന്ന് വാങ്ങിയ പണവും ചേർത്ത് ഇപ്പോഴും 10 ലക്ഷം രൂപയുടെ കടം കുടുംബത്തിനുണ്ട്. കൈമനം ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എൽ.ടിക്ക് പഠിക്കുന്ന അഖിലയും കടുവയിൽ കെ.ടി.സി.ടി കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന അഖിലുമാണ് പ്രകാശിൻെറ മക്കൾ. സർവിസിലിരിക്കെ മരിച്ച പിതാവിൻെറ ആശ്രിതനിയമനത്തിനുള്ള അർഹത മക്കൾക്കുണ്ടെങ്കിലും ഇതുസംബന്ധിച്ചും കുടുംബാംഗങ്ങൾക്ക് വ്യക്തതയില്ല. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.