അടൂരിനോട്‌ ചന്ദ്രനിൽ പോകാൻ പറഞ്ഞത് നവോത്ഥാനം എങ്ങുമെത്താത്തതു​മൂലം -മന്ത്രി

ചാത്തന്നൂർ: സർക്കാർ എൽ.പി സ്കൂളിൻെറ ശതാബ്ദി ആഘോഷങ്ങൾ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മഹാത്മാഗ ാന്ധിയടക്കമുള്ളവർ തുടങ്ങിെവച്ച നവോത്ഥാനം വർഷങ്ങൾക്കിപ്പുറവും എങ്ങുമെത്താത്ത അവസ്ഥയിലാണ് കേരളത്തിലെന്ന് അവർ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനോട്‌ ചന്ദ്രനിൽ പോകാൻ പറഞ്ഞതുതന്നെ ഇതിന് മുഖ്യ തെളിവാണ്. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഴയകാല ഓർമകൾ നിലനിർത്തിക്കൊണ്ട്‌ പൂർവ വിദ്യാർഥികളും ഇപ്പോഴത്തെ വിദ്യാർഥികളും ചേർന്നൊരുക്കിയ സമ്പൂർണ സുവനീർ 'പാദമുദ്ര' മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത്‌ അംഗം സുവനീർ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ലൈല മുതിർന്ന പൂർവ വിദ്യാർഥിയെ ആദരിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിർമല വർഗീസ് മുൻ അധ്യാപകരെ ആദരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് ഷറഫുദ്ദീൻ, പഞ്ചായത്തംഗം എ. സുരേഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബർ ആർ. ജയലക്ഷ്മി, പി.ടി.എ പ്രസിഡൻറ് ഷൈജു, ശാലിനി കെ. ശശി, ആർ. ശ്രീകല, ഡോ. കെ. സന്തോഷ്കുമാർ, കവി ചാത്തന്നൂർ വിജയനാഥ്‌, സുവനീർ എഡിറ്റർ ശ്രീലേഖ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ജി. പ്രദീപ്കുമാർ സ്വാഗതവും അധ്യാപിക ശ്രീലേഖ നന്ദിയും പറഞ്ഞു. കാർഗിൽ വിജയദിനാചരണം കൊല്ലം: തഴുത്തല നാഷനൽ പബ്ലിക് സ്കൂളിൽ കാർഗിൽ വിജയദിനം ആചരിച്ചു. സ്കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സീനത്ത് നിസ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് വിഭാഗം മേധാവി തൗഫീക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.