ബാക്ക് ടു ഹോം: ടി.കെ.എം സ്വരൂപിച്ചത് ഒരു കോടി; രണ്ടു വീടുകൾ കൂടി പൂർത്തിയായി

കൊല്ലം: പ്രളയബാധിതരെ സഹായിക്കാൻ ടി.കെ.എം പൂർവ വിദ്യാർഥികൂട്ടായ്മ ആരംഭിച്ച 'ബാക്ക് ടു ഹോം'പദ്ധതി സ്വരൂപിച്ചത് ഒ രു കോടി രണ്ടുലക്ഷം രൂപ. പദ്ധതിയിൽ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമിച്ച ഒമ്പതുവീടുകളുടെ നിർമാണം പൂർത്തിയായി. മൂന്ന് വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ആഗസ്റ്റ് രണ്ടാംവാരത്തോടെ പദ്ധതി പൂർണമാകുമെന്ന് പ്രിൻസിപ്പൽ ഡോ.ടി.എ. ഷാഹുൽഹമീദ് അറിയിച്ചു. മൺറോതുരുത്തിൽ നിർമിച്ച മൂന്നാമത്തെ വീടിൻെറയും പണി പൂർത്തിയായി. ഈരാമ്പ്രത്ത് പുഷ്പരാജ വിലാസത്തിൽ രാജ്കുമാറിൻെറയും സമീപത്തെ ആനന്ദഭവനിൽ സന്തോഷിൻെറയും കുടുംബങ്ങൾക്കാണ് ആറ് സൻെറ് വസ്തു വാങ്ങി പുതിയ രണ്ട് വീടുകൾ നിർമിച്ചത്. പ്രളയത്തിനുശേഷം അടിസ്ഥാനം താണുപോയ ഇരുവരുടെയും വീടുകൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. പ്രളയം ഉൾെപ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഫൗണ്ടേഷനുമുകളിൽ പത്തടിയോളം ഉയരത്തിൽ കോൺക്രീറ്റ് പാളികൾ കോർത്തിണക്കിയാണ് വീടുകൾ നിർമിച്ചത്. ഇലക്ട്രിക്കൽ വിഭാഗം അധ്യാപകരായിരുന്ന പ്രഫ. എൻ. പത്മനാഭഅയ്യരും ഡോ. എ. നാസറുദ്ദീനും പൂർവ വിദ്യാർഥിയായ ടി. ബിനുവും ആറുലക്ഷം രൂപ വീതം സംഭാവന നൽകി. 1985 ബാച്ചിലെ വിദ്യാർഥികളാണ് ഭൂമി വാങ്ങാൻ അഞ്ച് ലക്ഷംരൂപ നൽകിയത്. ജൂലൈ 31ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ താക്കോൽദാനം നിർവഹിക്കും. മണ്ഡലം യോഗം ഇരവിപുരം: എസ്.ഡി.പി.ഐ ഇരവിപുരം മണ്ഡലം യോഗം വൈസ് പ്രസിഡൻറ് എ.കെ. ഷെരീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് സജീവ് ചകിരിക്കട അധ്യക്ഷത വഹിച്ചു. സിയാദ്കുട്ടി, നൗഷാദ് അയത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.