കൊല്ലം: കൊല്ലം പബ്ലിക്ക് ലൈബ്രറി ആൻഡ് റിസർച് സൻെററിൻെറ ഭാഗമായി പുതുതായി പണികഴിപ്പിച്ച രാവിലെ 10.30ന് ഓണററി സെക്ര ട്ടറി കെ. രവീന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്യുമെന്ന് ജോയൻറ് സെക്രട്ടറി പ്രതാപ്. ആർ. നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ആർട്ട് ഗാലറിയിൽ സോപാനം കലാനികേതനിലെ കലാകാരന്മാരുടെ ഒരാഴ്ച നീളുന്ന ചിത്ര-ശിൽപ പ്രദർശനം നടക്കും. 11.30ന് സോപാനം കലാകേന്ദ്രത്തിൽ പ്രമുഖ കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രകാരി ടി.കെ. പത്മിനിയുടെ ജീവിതവും കാലവും പരിചയപ്പെടുത്തുന്ന സിനിമ പ്രദർശിപ്പിക്കും. ഗാലറിയുടെ ഭാഗമായി കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ ചുമരുകളിൽ ചിത്രങ്ങൾകൊണ്ട് കൊല്ലത്തിൻെറ ചരിത്രം വരച്ച കലാപ്രതിഭകളെയും ആർട്ട് ഗാലറി ശിൽപികളെയും ആദരിക്കും. ലൈബ്രറി ട്രഷറർ പ്രഫ. പി.ഒ.ജെ. ലബ്ബ, ഭരണസമിതി അംഗങ്ങളായ പ്രകാശ് ആർ. നായർ, ആർകിടെക്റ്റ് പ്രഫ. യൂജിൻ പണ്ടാല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.