വെള്ളറട (തിരുവനന്തപുരം): പൂവാർ പുത്തന്‍കട സ്വദേശിനി രാഖിയെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയിൽ. മുഖ്യപ്രതിയായ സൈനികന്‍ അഖിലിൻെറ സഹോദരൻ രാഹുല്‍ നായര്‍ (27) ആണ് പിടിയിലായത്. സജീവ ആർ.എസ്.എസ് പ്രവര്‍ത്തകനാണ് രാഹുല്‍ നായര്‍. മൃതദേഹം ഉപ്പിലിട്ടു കുഴിച്ചിടുന്നതിനും ഇയാള്‍ നേരിട്ട് ഇടപെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ രാഹുലിൻെറ പിതാവാണ് മകൻ കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയെന്ന വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. എന്നാൽ, പൊലീസ് ഇത് സ്ഥിരീകരിക്കാൻ ആദ്യം തയാറായില്ല. കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നായിരുന്നു പൊലീസിൻെറ പ്രതികരണം. എന്നാൽ, വൈകീേട്ടാടെ ഇയാൾ കീഴടങ്ങിയെന്ന് പൊലീസ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ്, അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിൻെറ കാമുകിയായിരുന്ന രാഖിയെ ഒഴിവാക്കി പുതിയ വിവാഹത്തിനുള്ള നീക്കം തടഞ്ഞതാണ് കൊലപ്പെടുത്താന്‍ കാരണം. മറ്റൊരു പ്രതിയായ ആദര്‍ശിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാൻ അന്വേഷണം വഴിതെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായ ആരോപണവും ശക്തമാണ്. ലഡാക്കിലെ സൈനികത്താവളത്തില്‍നിന്ന് നാട്ടിലെത്തി താന്‍ നിരപരാധിയാണെന്ന വിവരം പൊലീസിനെ ധരിപ്പിക്കുമെന്ന് ചിലവരെ അഖിൽ ഫോണ്‍ വിളിച്ചുപറഞ്ഞതായുള്ള പ്രചാരണവും നടക്കുന്നുണ്ട്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം അഖിലേഷ് രാഖിയെ വിളിച്ചുവരുത്തി നിർമാണത്തിരിക്കുന്ന വീട്ടിൽ െവച്ച് കൊലപ്പെടുത്തിയതായി അറസ്‌റ്റിലായ സഹായി ആദര്‍ശ് പൊലീസിനോട് സമ്മതിച്ചിരുന്നു. അതിനിടെയാണ് ഇപ്പോൾ മറ്റ് പ്രചാരണങ്ങൾ നടക്കുന്നത്. അതിനിടെ അഖിലും രാഖിയും യാത്രചെയ്യാനുപയോഗിച്ച കാര്‍ തമിഴ്‌നാട്ടിലെ കളിയല്‍സ്വദേശിയുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാറിൻെറ നേതൃത്വത്തില്‍ വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബിജു, പൂവാര്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ രാജീവ്, എസ്.ഐ സജീവ്, സിവിൽ പൊലീസ് ഓഫിസര്‍മാരായ പ്രേംകുമാര്‍, ബൈജു, വിഷ്ണു, ശരത്, സൈലസ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.