ചികിത്സ ലഭ്യമാക്കാൻ കോടതി നിർദേശിച്ചു തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ കുത്തുകേസിൽ മുഖ്യപ്രതിയായ ശിവരഞ്ജിത്തിനെ ഉത്തരക്കടലാസ് മോഷ്‌ടിെച്ചന്ന കേസിൽ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥനായ കേൻറാൺമൻെറ് സി.െഎ അനിൽകുമാറിൻെറ ആവശ്യം കോടതി നിരാകരിച്ചു. യൂനിവേഴ്‌സിറ്റി കോളജിൽ പ്രതിയെ കൊണ്ടുപോയി നേരിട്ട് തെളിവെടുക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചു. കോളജിലെ അക്രമത്തിനിടെ ശിവരഞ്ജിത്തിൻെറ കൈക്ക് പരിക്കേറ്റിരുന്നു. ഇതിന് ജയിലിൽ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ചികിത്സ ലഭ്യമാക്കാൻ കോടതി നിർദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. യൂനിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലാണ് ശിവരഞ്ജിത്. ഈ കേസിൽ നേരത്തേ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കുത്തുകേസുമായി ബന്ധപ്പെട്ട് ശിവരഞ്ജിത്തിൻെറ ആറ്റുകാലിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേരള സർവകലാശാലയുടെ ഉത്തരക്കടലാസും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത്. ഉത്തരക്കടലാസ് സർവകലാശാലയുടേതാണെന്നും സീൽ വ്യാജമാണെന്നും സ്ഥിരീകരിച്ചിരുന്നു. അതിൻെറ അടിസ്ഥാനത്തിലാണ് ശിവരഞ്ജിത്തിനെതിരെ ഉത്തരക്കടലാസ് മോഷ്ടിച്ചതിനും വ്യാജരേഖ തയാറാക്കിയതിനും കേസെടുത്തത്. അതിനിടെ യൂനിവേഴ്സിറ്റി കോളജിലെ ബിരുദവിദ്യാർഥി അഖിലിനെ കുത്തിയ സംഭവത്തിൽ 11 പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. യൂനിവേഴ്സിറ്റിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമില്ല. കുത്തുകേസിൽ അറസ്റ്റിലായ ആറ് പ്രതികൾ ചൊവ്വാഴ്ചവരെ ജുഡീഷ്യൽ റിമാൻഡിലാണ്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.