ഉത്തരക്കടലാസ്​ ചോർച്ച: മന്ത്രി ജലീലി​െൻറ പ്രസ്​താവന കുറ്റവാളികളെ രക്ഷിക്കാനെന്ന്​ മുൻ സിൻഡിക്കേറ്റ്​ അംഗങ്ങൾ

ഉത്തരക്കടലാസ് ചോർച്ച: മന്ത്രി ജലീലിൻെറ പ്രസ്താവന കുറ്റവാളികളെ രക്ഷിക്കാനെന്ന് മുൻ സിൻഡിക്കേറ്റ് അംഗങ്ങൾ തി രുവനന്തപുരം: കേരള സർവകലാശാലയിലെ ഉത്തരക്കടലാസ് ചോർച്ചയിൽ മുൻ വൈസ് ചാൻസലർക്കും സിൻഡിക്കേറ്റിനും ഉത്തരവാദിത്തമുണ്ടെന്ന മന്ത്രി കെ.ടി. ജലീലിൻെറ പ്രസ്താവന യഥാർഥ കുറ്റവാളികളെ രക്ഷിക്കാനാണെന്ന് മുൻ സിൻഡിക്കേറ്റ് അംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. സർവകലാശാല ചട്ടപ്രകാരം പരീക്ഷ സംബന്ധമായ പേപ്പറുകളുടെയും രേഖകളുടെയും മറ്റ് രഹസ്യ സ്വഭാവമുള്ള സർട്ടിഫിക്കറ്റുകളുടെയും പൂർണ സുരക്ഷിതത്വം പരീക്ഷ കൺട്രോളറിൽ നിക്ഷിപ്തമാണ്. പരീക്ഷ കേന്ദ്രത്തിൽ ലഭിച്ച ഉത്തരക്കടലാസുകൾ ആവശ്യാനുസരണം രേഖയിൽ ഉൾപ്പെടുത്തി ഉപയോഗിക്കുന്നത് പരീക്ഷ സൂപ്രണ്ടിൻെറ ഉത്തരവാദിത്തമാണ്. വസ്തുതകൾ ഇതായിരിക്കെ ഇതുമായി ബന്ധമില്ലാത്ത മുൻ സിൻഡിക്കേറ്റ് അംഗങ്ങളുടെ മേൽ കെട്ടിവെച്ച് ഒഴിഞ്ഞുമാറുന്നത് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിൻെറ ഭാഗമാണ്. കഠിന പ്രയത്നം നടത്തി പരീക്ഷയിൽ മാർക്ക് നേടി വിജയിക്കുന്ന വിദ്യാർഥികളെ വെല്ലുവിളിച്ച് പിൻവാതിലിൽകൂടി ഉത്തരക്കടലാസുകൾ തിരുകിക്കയറ്റി ഉയർന്ന മാർക്ക് നേടുന്ന സ്ഥിതി നിരാശാജനകമാണെന്നും അധ്യാപകരിൽ ചിലരെങ്കിലും ഇതിന് കൂട്ടുനിൽക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചക്കേ വഴിവെക്കൂവെന്നും മുൻ സിൻഡിക്കേറ്റംഗങ്ങളായ ഡോ. ആർ. ജയപ്രകാശ്, ഡോ. വർഗീസ് പേരയിൽ, ആർ.എസ്. ശശികുമാർ, പ്രഫ. തോന്നക്കൽ ജമാൽ എന്നിവർ പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.