തമിഴ് യുവതി മർദിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം -വിമൺ ജസ്റ്റിസ് മൂവ്മൻെറ് തിരുവനന്തപുരം: വയനാട്ടിൽ തമിഴ് യുവതി മർദിക്കപ്പെട്ട സംഭവത്തിൽ വിമൺ ജസ്റ്റിസ് മൂവ്മൻെറ് പ്രതിഷേധിച്ചു. പരസ്യമായി കൈയേറ്റം ചെയ്യപ്പെട്ടത് പൊതുഇടത്തിൽ സ്ത്രീ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയാണ് പ്രകടമാക്കുന്നെതന്ന് സംഘടന വാർത്തക്കുറിപ്പിൽ പറഞ്ഞു. തികച്ചും അന്യായമായാണ് യുവതി മർദിക്കപ്പെട്ടത്. കേസെടുക്കാൻ ബാധ്യസ്ഥരായ പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയത്. സ്ത്രീക്കെതിരെ അതിക്രമമുണ്ടായാൽ സ്വമേധയാ കേസെടുക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ എത്രയും വേഗം നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.