മഷിക്കൂട്ടിൽ വിരിഞ്ഞ പുത്തൻകാഴ്​ചകൾ

തിരുവനന്തപുരം: വ്യത്യസ്ത ജീവിതാനുഭവങ്ങളും പ്രകൃതിയുടെ വിവിധ ഭാവങ്ങളും പഴമയുടെ ഗൃഹാതുരമായ ഒാർമകളും മഷിക്കൂട്ടിൽ പുനരാവിഷ്കരിച്ച ചിത്രപ്രദർശനം ശ്രദ്ധയമാകുന്നു. ചിത്രകാരന്‍ കാട്ടൂര്‍ നാരായണപിള്ളക്ക് കീഴിൽ പഠനം പൂര്‍ത്തിയാക്കിയ 32 കലാകാരന്മാരുടെ സർഗസൃഷ്ടികൾക്ക് മ്യൂസിയം ഹാളാണ് വേദിയാകുന്നത്. ഒരാളുടെ രണ്ട് വീതം എന്ന ക്രമത്തിൽ 64 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വിവിധ ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, പ്രഫസര്‍, െലക്ചറര്‍, സ്‌കൂളുകളിലെ കലാധ്യാപകര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ ആര്‍ട്ടിസ്റ്റുകൾ, ഫ്രീലാന്‍സ് ചിത്രകാരൻമാർ തുടങ്ങി കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ് 'പരമ്പര-2019' എന്ന ചിത്രപ്രദർശന കൂട്ടായ്മയില്‍ പങ്കുചേരുന്നത്. പ്രകൃതി സംരക്ഷണത്തിൻെറ ആവശ്യകത, പൊള്ളുന്ന സമകാലിക സംഭവങ്ങൾ, അധികമാരും ശ്രദ്ധിക്കാത്ത പുതിയ കാഴ്ചകൾ എന്നിവ 'പരമ്പര'യെ ശ്രദ്ധേയമാക്കുന്നു. പുതിയകാലത്തിൻെറ ഭാവങ്ങൾ ഉൾക്കൊണ്ട വൈവിധ്യമാര്‍ന്ന ആധുനിക ചിത്രരചന ശൈലികളും പ്രദര്‍ശനത്തിലുണ്ട്. ജൂലൈ 21ന് ആരംഭിച്ച പ്രദർശനം 26ന് സമാപിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.